ആന്തരികാവയവങ്ങൾ ദാനം ചെയ്ത് ധീരജ് മടങ്ങി; ബൈക്കിൽ ബസിടിച്ച് മരണം

ധീരജിന്റെ ആന്തരികാവയവങ്ങൾ മെഡിക്കൽ കോളേജിന് നൽകാൻ ധീരജിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു

dot image

കൊല്ലം: കൊല്ലം ആയൂരിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആയൂർ മാർത്തോമ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും ചടയമംഗലം അക്കോണം ജ്യോതിസിൽ രാജേഷ് ദീപ ദമ്പതികളുടെ മകൻ ധീരജാണ് (19 ) മരിച്ചത്. ഫെബ്രുവരി 14-ാം തീയതി വെള്ളിയാഴ്ച മൂന്നുമണിയോടുകൂടി മാർത്തോമാ കോളേജിന് സമീപത്ത് വെച്ച് ധീരജും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസ് ബസ്സ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരീക്കേറ്റ ധീരജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മരണം സ്ഥിരീകരിച്ച ധീരജിന്റെ ആന്തരികാവയവങ്ങൾ മെഡിക്കൽ കോളേജിന് നൽകാൻ ധീരജിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ധീരജിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റു നടപടിക്രമങ്ങൾ നടന്നു വരികയാണ്. നാളെ മൂന്ന് മണിയോടെ ധീരജിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കും.

content highlights : Dheeraj returns after donating internal organs, 19-year-old succumbs to death after being hit by bike

dot image
To advertise here,contact us
dot image