'കാത്തിരുന്ന്... കാത്തിരുന്ന്'; വൈകി എത്തിയ മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിനിടെ എന്ന് നിന്റെ മൊയ്തീനിലെ പാട്ട്

വൈകിട്ട് അഞ്ച് മണിക്കാണ് ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നത്.

dot image

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ പ്രകാശന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ വേദിയിൽ മുഴങ്ങിയത് എന്ന് നിന്റെ മൊയ്തീനിലെ പാട്ട്. ഒരു മണിക്കൂർ വൈകിയാണ് മുഖ്യമന്ത്രി പരിപാടിക്ക് എത്തിയത്. ദീപം തെളിയിക്കുന്നതിനിടെ പാട്ടിന്റെ ട്രാക്ക് മാറുകയായിരുന്നു.

വൈകിട്ട് അഞ്ച് മണിക്കാണ് ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി 5.30ന്
എത്തും എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ എൽഡിഎഫ് യോഗം നീണ്ടതോടെ മുഖ്യമന്ത്രി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. മുഖ്യമന്ത്രി ദീപം തെളിയിക്കുമ്പോഴാണ് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ 'കാത്തിരുന്ന്… കാത്തിരുന്ന്..'എന്ന പാട്ടിന്റെ തുടക്ക ഭാഗം പ്ലേ ആയത്. പാട്ട് മാറി എന്ന് മനസിലായതോടെ പെട്ടന്ന് തന്നെ പാട്ട് ഓഫ്‌ ആക്കുകയും ചെയ്തു.

Content Highlight: Ennu Ninte Moideen Movie Song Played Before CM Pinarayi Vijayan Inguration in Thiruvananthapuram

dot image
To advertise here,contact us
dot image