ഗവര്‍ണര്‍ക്ക് വഴങ്ങി സര്‍ക്കാര്‍; യുജിസി കരട് കണ്‍വെന്‍ഷന്‍ സര്‍ക്കുലര്‍ തിരുത്തി

യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കിയാണ് സര്‍ക്കുലര്‍ തിരുത്തിയത്

dot image

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് വഴങ്ങി സര്‍ക്കാര്‍. യുജിസി കരട് കണ്‍വെന്‍ഷന്‍ സര്‍ക്കുലര്‍ തിരുത്തി. യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കിയാണ് സര്‍ക്കുലര്‍ തിരുത്തിയത്. പകരം യുജിസി റെഗുലേഷന്‍ - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റി. സര്‍ക്കുലര്‍ തിരുത്താന്‍ നേരത്തെ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്നും രാജ്ഭവന്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. നാളെയാണ് കേരളം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍.

Content Highlights: Government edit UGC draft Convention circular

dot image
To advertise here,contact us
dot image