കൊച്ചിയിൽ തടിലോറി തലകീഴായി മറിഞ്ഞ് അപകടം;ഒരാളുടെ നില ​ഗുരുതരം

നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു

dot image

കൊച്ചി : കൊച്ചിയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് ബൈബിൾ കോളേജിന് സമീപമാണ് തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി ഡ്രൈവറായ ചേർത്തല സ്വദേശി ശ്രീകുമാറിനാണ് ​പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന ബഹറുൽ ഇസ്ലാം, നൂർ ജമാൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ‌നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

content highlights : timber lorry overturned in an accident; one is in critical condition

dot image
To advertise here,contact us
dot image