
കൊച്ചി: എറണാകുളം ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. എറണാകുളം ആര്‍ടിഒ ടി എം ജര്‍സണെ വിജിലന്‍സ് പിടികൂടി. ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ആര്‍ടിഒ പണം ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പണം കൈമാറിയ ഏജന്റുമാരായ രാമപ്പടിയാര്‍, സജി എന്നിവരെയും കസ്റ്റഡിയിലെടുത്തു.
ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ടു കൊച്ചി - ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. ആടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും പരിശോധ തുടരുകയാണ്.
അതേസമയം ജര്‍സണെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് എറണാകുളം വിജിലന്‍സ് എസ് പി എസ് ശശിധരന്‍ പറഞ്ഞു. ഇയാളുടെ വീട്ടില്‍ നിന്ന് 50ല്‍പരം വില കൂടിയ വിദേശമദ്യം പിടികൂടിയിട്ടുണ്ട്. അറുപതിനായിരം രൂപയും കണ്ടെടുത്തു. 50 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപത്തിന്റെ രേഖകള്‍ പിടികൂടിയെന്നും എസ് പി പറഞ്ഞു.
Content Highlights: Vigilance arrested Ernakulam RTO for Bribery case