
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന്റെ അനധികൃത നിയമന ഫയലില്‍ വിയോജനക്കുറിപ്പെഴുതിയതിന് നടപടി. വിയോജനക്കുറിപ്പെഴുതിയ റാസി പോത്തന്‍കോടിനെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറാണ് റാസി പോത്തന്‍കോട്.
അനധികൃത നിയമനം നല്‍കിയ ശശിധരന്റെ പരാതിയിലാണ് അസോസിയേഷന്റെ നടപടി. പൂവത്തൂര്‍ ചിത്രസേനനന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്നു. വിരമിച്ച ശേഷമാണ് സ്‌പെഷ്യല്‍ മെസെഞ്ചറായി നിയമനം ലഭിച്ചത്. താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കും മുമ്പ് നിയമനം കൊടുത്തത് വലിയ വിവാദമായിരുന്നു. നിയമനം നല്‍കാന്‍ പാടില്ലെന്നായിരുന്നു റാസിയുടെ നിലപാട്.
സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന പാട്ട് ചിത്രസേനന്‍ തയ്യാറാക്കിയത്. സമരധീര സാരഥിയെന്നും കാവലാളെന്നും പടനായകനെന്നുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചിരുന്നു.
Content Highlights: action against the leader of the Secretariat Employees Association