'കേരളം ഭരിക്കുന്നത് ഞങ്ങള്‍'; തലശ്ശേരിയിൽ പൊലീസുകാരെ അക്രമിച്ച സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതെന്നാണ് കേസ്

dot image

കണ്ണൂർ: തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്. ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ലെന്നും സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും എ ഫ് ഐ ആറിൽ പറയുന്നു.

സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സിപിഐഎം - ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷം തടയുന്നതിനിടെയായിരുന്നു പൊലീസുകാർക്ക് മർദനമേറ്റത്.

Content Highlight : Kerala is ruled by us; Case against CPIM activists who attacked policemen in Thalassery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us