
മലപ്പുറം : മലപ്പുറം കോട്ടയ്ക്കലിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനാപകടം ഉണ്ടാക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാൾ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സംഭവത്തിൽ കോട്ടയ്ക്കൽ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച് അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഈ സമയം കടയിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി മൻസൂറാണ് അപകടത്തിൽപ്പെട്ടത്. അബൂബക്കറിന് എതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
content highlights : made pickup accident to trap the brother; guest worker in the accident is in critical condition