
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചു.
63 ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്. അടുത്തയാഴ്ച ഗുണഭോക്തക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
Content Highlight : One more installment of pension granted to the beneficiaries of Social Security Welfare Fund