'ലോകം മാറുമ്പോൾ കേരളവും മാറണം; ഇൻവെസ്റ്റ് കേരള ഉച്ചകോടി നല്ല കാര്യം'; വേദിയിൽ ചാണ്ടി ഉമ്മനും

കേരളം വികസിക്കണമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു

dot image

കണ്ണൂർ: ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ അപ്രതീക്ഷിത സന്ദർശനവുമായി ചാണ്ടി ഉമ്മൻ എം എൽ എ. ഇൻവെസ്റ്റ് കേരള നല്ല കാര്യമാണെന്ന് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. .ലോകം മാറുമ്പോൾ കേരളവും മാറണം. പോസിറ്റീവായി ഒരു കാര്യം നടക്കുമ്പോൾ പോസിറ്റീവായി തന്നെ എടുക്കണം. ഒൻപത് വർഷം മുൻപ് നടത്തേണ്ട പരിപാടിയായിരുന്നു, വൈകി പോയെന്ന് മാത്രമെ തോന്നുന്നുള്ളൂ. ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ, കേരളം വികസിക്കണമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിവാദങ്ങളോട് പ്രതികരിക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  കേരള ആ​ഗോള നിക്ഷേപ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികൾ ഉച്ചകോടിയിൽ സന്നിഹിതരാകും. സിംബാബ്‌വേ, ബഹ്റൈൻ, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതല സംഘവും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാകും. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ്‌ ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിക്കെത്തും. വിദേശ പ്രതിനിധികൾ അടക്കം 3000 പേർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.

content highlight- 'When the world changes, Kerala should also change, Invest Kerala is a good thing'; Chandy and Oommen on stage

dot image
To advertise here,contact us
dot image