പേമെന്റ് ഗേറ്റ് വേ: ധാരണാപത്രം ഒപ്പുവച്ച് നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ ബാങ്കും

നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ തടസമില്ലാത്തതും മികച്ചതുമായ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം

dot image

തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ് വേ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ച് നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ ബാങ്കും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയും ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് കുമാര്‍ ബജാജും ധാരണാപത്രം കൈമാറി.

നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ തടസമില്ലാത്തതും മികച്ചതുമായ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിക്കുന്നത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മഹേഷ് കുമാര്‍ ബജാജ് പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് ഫിനാന്‍സ് മാനേജര്‍ വി ദേവരാജന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി മണി, ഇന്ത്യന്‍ ബാങ്ക് ഫീല്‍ഡ് ജനറല്‍ മാനേജര്‍ പങ്കജ് ത്രിപാഠി, സോണല്‍ മാനേജര്‍ സാം സമ്പത്ത്, ഡെപ്യുട്ടി ജനറല്‍ മാനേജര്‍(ഫിന്‍ടെക്) എസ്കെ ശാന്തി, എജിഎം(ആര്‍ജിആര്‍) ആര്‍ ആശ, അസിസ്റ്റന്റ് മാനേജര്‍ ആര്‍ വരുണ്‍, മാനേജര്‍മാരായ എസ് സച്ചുരാജ്, എസ് ഹരിവിഷ്ണു എന്നിവര്‍ പങ്കെടുത്തു.

Content Highlight: Payment Gateway: Norca Roots and Indian Bank sign MoU

dot image
To advertise here,contact us
dot image