
മലപ്പുറം: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് പിടിയിലായത്. ഡിഫറന്റ് ആംഗിൾ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ ഇരയുടെ പേര് വെളിപ്പെടുത്തിയത്.
നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കേസില്‍ ജയചന്ദ്രൻ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചു. അപ്പീൽ പരിഗണിച്ച കോടതി കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞു.
അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് നടന്റെ അഭിഭാഷകന്റെ വാദം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണെന്നും വാദത്തില്‍ പറയുന്നു. ഒരു മാസത്തേക്കാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്.
content highlights : POCSO case against Koottikal Jayachandran; The YouTuber who revealed the victim's name was arrested