വരാൻ പോകുന്ന മാറ്റത്തിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ, എല്ലാ നിക്ഷേപകരേയും സ്വാ​ഗതം ചെയ്യുന്നു; വി ഡി സതീശൻ

'2015 ൽ വലിയ നേട്ടങ്ങൾ കേരളം കൈവരിച്ചു'

dot image

കൊച്ചി: കേരള ആ​ഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചകോടിക്ക് എത്തിയ എല്ലാ നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. 2015 ൽ വലിയ നേട്ടങ്ങൾ കേരളം കൈവരിച്ചു. നിരവധി ട്രേഡ് യൂണിയനുകൾക്ക് മന്ത്രിയും താനും നേതൃത്വം നൽകിയിട്ടുണ്ട്. ട്രേഡ് യൂണിയനുകൾ കമ്പനികളുമായ്‌ സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വി ഡി സതീശൻ ഉച്ചകോടിയിൽ പറഞ്ഞു.

ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആ​ഗോള നിക്ഷേപ ഉച്ചകോടി എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉണ്ടാകില്ല, നിക്ഷേപകർ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ല, നിക്ഷേപക സൗഹൃദം ഒരുക്കുന്നതിൽ സർക്കാറിന് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. നിക്ഷേപകർക്ക് കേരളത്തിനോടുള്ള താല്പര്യം ആണ് ഈ കാണുന്നത് എന്നും ഉച്ചക്കോടിക്ക് എത്തിയ പ്രതിനിധികളേയും ആയിരങ്ങളേയും സാക്ഷിയാക്കി മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മുടക്കമില്ലാത്ത സംസ്ഥാനമാണ് കേരളം. നിക്ഷേപകർക്ക് ഭൂമി ലഭ്യമാക്കാൻ സർക്കാർ പ്രത്യേകം മുൻകൈയെടുത്തിട്ടുണ്ട്. ദേശീയപാത വികസനത്തിന് പ്രാധാന്യം നൽകുന്നു. എല്ലാ റോഡുകളും മികച്ച നിലവാരത്തിലാക്കും. കേരളത്തിൽ വരുന്ന നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ ഒരു തടസ്സവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

കൊച്ചിയിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിക്കായി നിരവധി വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുളള നിക്ഷേപകരും എത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്.

വിവിധ വേദികളിൽ 28 സെഷനുകളിലായി ചർച്ചകളിൽ 200ലേറെ പ്രഭാഷകരുണ്ടാകും. ഷാർജ, അബുദാബി, ദുബായ്, സ്വിസ്, ഖത്തർ ചേംബർ പ്രതിനിധികളും പങ്കെടുക്കും. 10 വകുപ്പുകൾ 10 ബി2ബി സാധ്യതകളും അവതരിപ്പിക്കും. എഐ ആൻഡ് റോബട്ടിക്സ്, എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, ലോജിസ്റ്റിക്സ്, മാരിടൈം ആൻഡ് പാക്കേജിങ്, ഫാർമ-മെഡിക്കൽ ഉപകരണങ്ങൾ- ബയോടെക്, പുനരുപയോഗ ഊർജം, ആയുർവേദം, ഫുഡ്ടെക്, മൂല്യവർധിത റബർ ഉൽപന്നങ്ങൾ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, മാലിന്യസംസ്കരണം എന്നിവയാണ് ഉച്ചകോടിയിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകൾ.

Content Highlights: VD Satheesan Welcomed All Investors in Kerala Global Summit 2025

dot image
To advertise here,contact us
dot image