'സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദ നിലാവൊളി'; സൈനുല്‍ ആബിദീനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

സ്പീക്കർ എഎൻ ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ സാദിഖലി തങ്ങൾ രമേശ് ചെന്നിത്തലക്ക് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു

dot image

കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹിക വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിലെ സാന്നിധ്യവുമായ സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുല്‍ ആബിദീന്‍ സഫാരിയെക്കുറിച്ചുള്ള പുസ്തകം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. 'സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദ നിലാവൊളി' എന്ന പുസ്തകമാണ് സാദിഖലി തങ്ങൾ പ്രകാശനം ചെയ്തത്. സ്പീക്കർ എഎൻ ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ സാദിഖലി തങ്ങൾ രമേശ് ചെന്നിത്തലക്ക് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പി കെ കൃഷ്ണദാസ്, സി എൻ ചന്ദ്രൻ തുടങ്ങി പ്രമുഖ രാഷ്ട്രീയപാർട്ടി നേതാക്കൾ ചടങ്ങിൽ അണിനിരന്നു.

പാവങ്ങളെ സഹായിക്കുന്നതിലും അശരണരുടെ കണ്ണീരൊപ്പുന്നതിലും ആരെയും കാത്തുനില്‍ക്കാതെ മുന്നിട്ടിറങ്ങുന്ന മനുഷ്യ സ്‌നേഹിയാണ് സൈനുല്‍ ആബിദീനെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കൊയ്യോട് ഉമർമൗലവി, കോഴിക്കോട് ഖാദി നാസർ തുടങ്ങി മതമേഖലയിലെ പ്രമുഖരും ചടങ്ങിനെത്തി. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലായിരിക്കെ തന്നെ ഉപദേശിക്കുന്ന ജ്യേഷ്ഠ സഹോദരനാണ് ആബിദിക്ക എന്ന് എഎൻ ഷംസീർ പറഞ്ഞു. കാരുണ്യപ്രവര്‍ത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ മാനദണ്ഡമാക്കാറില്ല എന്നതാണ് സൈനുല്‍ ആബിദീന്റെ സവിശേഷതയെന്നും സ്പീക്കർ കൂട്ടിചേർത്തു. മലയാളികൾക്ക് മാതൃകയാകട്ടെ ആബിദിൻ്റെ ജീവിതം എന്ന് രമേശ് ചെന്നിത്തലയും, നന്മ പൂത്ത മരമാണ് സൈനുൽ ആബിദെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ടി.പി ചെറൂപ്പ ആമുഖഭാഷണം നടത്തി. സമസ്ത ട്രഷറര്‍ പിപി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.പിമാരായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍വഹാബ്, എം.എല്‍.എമാരായ ഡോ. എംകെ മുനീര്‍, കെപിഎ മജീദ്, കെപി മോഹനന്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സിഎന്‍ ചന്ദ്രന്‍, കോഴിക്കോട് ഖാസി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗീതകുമാരി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍, എസ് വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, പാനൂര്‍ നഗരസഭ ചെയര്‍മാന്‍ കെപി ഹാഷിം, കമാല്‍ വരദൂര്‍, പിപിഎ ഹമീദ്, എന്‍എ അബൂബക്കര്‍, ഉമര്‍ പാണ്ടികശാല, എംഎ റസാഖ്, ടിടി ഇസ്മായില്‍, വിനീത അനില്‍, അഡ്വ. കെ.എ ലത്തീഫ്, കൈരളി ബുക്‌സ് മാനേജിങ് എഡിറ്റര്‍ ഒ. അശോക് കുമാര്‍ എന്നിവർ സംസാരിച്ചു. സൈനുല്‍ ആബിദീന്‍ സഫാരി മറുപടി പ്രസംഗം നടത്തി.

content highlights- 'Zainul Abidin, a friendly moon'; Book about Zainul Abidin released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us