
കൊല്ലം: കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. പാളത്തിന് കുറുകെ പോസ്റ്റ് വെച്ചത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം. എഴുകോൺ പൊലീസെത്തി പോസ്റ്റ് എടുത്ത് മാറ്റി. സംഭവത്തിൽ പുനലൂർ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് മുൻപായിരുന്നു സംഭവം.
Content Highlights: a suspicion of an attempt to sabotage the train in Kundara