
പാലക്കാട്: അട്ടപ്പാടിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടിയെ വനം വകുപ്പ് തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.
ചികിത്സയ്ക്ക് വേണ്ടിയാണ് കരടിയെ തൃശൂരിലേക്ക് മാറ്റിയത്. ആനയുടെ ചവിട്ടേറ്റാണ് കരടിക്ക് പരിക്കേറ്റതെന്നാണ് വിവരം. വനംവകുപ്പിന്റെ പുതൂര്‍, അഗളി ആര്‍ആര്‍ടി സംഘമാണ് കരടിയെ കൂട്ടിലാക്കിയത്.
Content Highlights: Bear caught in Attappadi Mele Bhuthayar has been shifted to the zoo