ആശാ വര്‍ക്കര്‍മാരുടെ സമരം; പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്

നാളെ മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

dot image

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. തിങ്കളാഴ്ച്ച പന്തം കൊളുത്തി പ്രകടനം നടത്തും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. കൂടാതെ യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.

കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ആശാ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കിയിരുന്നു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍.

Content Highlights: Congress plans to protest in Asha workers protest

dot image
To advertise here,contact us
dot image