
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചുമതലയുള്ള ഡോക്ടര്‍ക്ക് പകരം ഇവരുടെ ഭര്‍ത്താവായ മറ്റൊരു ഡോക്ടര്‍ ഡ്യൂട്ടിയെടുത്തത് വിവാദത്തില്‍. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയുണ്ടായിരുന്ന ഡോ.സഹീദയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ. സഫീല്‍ ഡ്യൂട്ടിയെടുത്തതാണ് വിവാദമായത്.
അതേസമയം പ്രസവാവധി കഴിഞ്ഞെത്തിയ ഡോക്ടര്‍ കുഞ്ഞിന് പാല് കൊടുക്കുന്നതിനായി മാറി നിന്ന സമയത്താണ് സഫീല്‍ അത്യാഹിത വിഭാഗത്തില്‍ പരിശോധനയ്ക്കിരുന്നതെന്നാണ് ആശുപത്രി സുപ്രണ്ടിന്റെ വിശദീകരണം. ഇത്തരത്തില്‍ പലദിവസങ്ങളിലും സഹീദയ്ക്ക് പകരം സഫീല്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റസാഖ് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി. എന്നാല്‍ കെപിഎ മജീദ് എംഎല്‍എയുടെ ബന്ധുവാണ് ആള്‍മാറാട്ടം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചെങ്കിലും ആരോപണം എംഎല്‍എ നിരസിച്ചു.
Content Highlights: Husband on duty instead of wife in Taluk Hospital Tirurangadi, Controversy