പി സി ജോര്‍ജ് വീട്ടിലില്ല, തിരുവനന്തപുരത്തെന്ന് വീട്ടുകാര്‍; ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന

പി സി ജോര്‍ജിനെ തേടി വീട്ടിലെത്തിയ പൊലീസിന് രണ്ട് തവണയും കാണാനായില്ലെന്നാണ് വിവരം

dot image

കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍കണ്ട് ബിജെപി നേതാവ് പി സി ജോര്‍ജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് നോട്ടീസ് കൈപ്പറ്റിയത്.

പി സി ജോര്‍ജിനെ തേടി വീട്ടിലെത്തിയ പൊലീസിന് രണ്ട് തവണയും കാണാനായില്ലെന്നാണ് വിവരം. അദ്ദേഹം തിരുവനന്തപുരത്ത് എന്നാണ് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. മുന്‍ എംഎല്‍എയുടെ ടവര്‍ ലൊക്കേഷന്‍ പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം വീട്ടില്‍ നിന്നും മാറിയത്. അതിനിടെ പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

പിസി ജോര്‍ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Content Highlights: PC George is absconding Police inspection centered on tower location

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us