എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകം; 510 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

പീഡനക്കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

dot image

കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യൽഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കാവ് പൊലീസ് സമർപ്പിച്ചത്. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല 2024 നവംബർ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊല്ലപ്പെട്ടത്.

കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി തൃശൂർ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫിനെ ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിക്കെതിരെ യുവതി നേരത്തേ നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2024 നവംബർ 24 ന് ഇരുവരും ലോഡ്ജിൽ മുറിയെടുക്കുകയും വാക്ക് തർക്കത്തെ തുടർന്ന് സനൂഫ് ഫസീലയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

content highlights : Police submit 510-page chargesheet in Eranjipalam Lodge murder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us