
തിരുവനന്തപുരം: ജെ സി ഡാനിയേല്‍ മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടറിന്. പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനാണ് പുരസ്‌കാരം. ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ലഭിച്ചത്. അന്വേഷണാത്മക വാര്‍ത്തകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
അഭിനയ കുലപതി പുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാര്‍ കരസ്ഥമാക്കി. പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയും സ്വന്തമാക്കി. ഈ മാസം 25ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പുരസ്‌കാരം സമ്മാനിക്കും.
Content Highlights: Reporter TV principal correspondent R Roshipal awarded J C Daniel media award