കിക്കിൽ ബിയറിനേക്കാൾ മുമ്പൻ, അരിഷ്ടത്തിൽ ആൽക്കഹോൾ ചേർത്ത് വിൽപന; പിടിച്ചെടുത്ത് എക്സൈസ്

ബെവ്കോയ്ക്ക് സമാനമായാണ് അരിഷ്ട വിൽപന നടത്തുന്നത്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആയുർവേ​ദ ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ടം വിൽക്കുന്നത്. ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിലാണ് അരിഷ്ട വിൽപന. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ ഫാർമസിയിൽ എക്സൈസ് പരിശോധന നട‌ത്തി. അരിഷ്ടം എക്സൈസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം തങ്കരാജിന്റെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗമാണ് തങ്കരാജ്.

അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമം​ഗലത്ത് നിന്നാണെന്ന് ഫാർമസി ജീവനക്കാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. എന്നാൽ അരിഷ്ടത്തിൽ മദ്യം ചേർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജീവനക്കാരൻ മറുപടി നൽകിയില്ല. ബെവ്കോയ്ക്ക് സമാനമായി അരിഷ്ട വിൽപന നടത്തുന്നത്. കടയിലെത്തുന്നവർക്ക് അരിഷ്ടം എന്ന് ചോദിച്ചാൽ മതി, ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഇവർ മരുന്ന് നൽകും. കുപ്പിയിൽ ​ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്താണ് ആയുർവേദ ഫാർമസിയുടെ അരിഷ്ട കച്ചവടം.

കൊവിഡ് കാലത്തിനു ശേഷമാണ് ഇവർക്ക് കച്ചവടം കൂടിയത്. അരിഷ്ടത്തിൽ ബിയറിനേക്കാൾ ആൽക്കഹോൾ കൂടുതലാണ്. 450 മില്ലിയിൽ 10.57 ശതമാനം ആൽക്കഹോൾ അംശം ഉണ്ട്. 650 മില്ലിലിറ്റർ ബിയറിലെ ആൽക്കഹോളിനെക്കാൾ ഇരട്ടിയാണിത്. 450 മില്ലിയ്ക്ക് 70 രൂപ മാത്രമാണ് ഫാർമസി ഈടാക്കുന്നത്.

ബിയറിലെ ആൽക്കഹോൾ കണ്ടെന്റ്

ഹെനിക്കൺ - 5 ശതമാനം, കിംഗ് ഫിഷർ പ്രിമിയം - 4.8 ശതമാനം, കിംഗ് ഫിഷർ സ്ട്രോങ് - 8 ശതമാനം, കിംഗ് ഫിഷർ അൾട്രാ മാക്സ് - 7.5 ശതമാനം,
കിംഗ് ഫിഷർ അട്രാ - 4 ശതമാനം, കിംഗ് ഫിഷർ ബ്ലൂ - 8 ശതമാനം, ബേഡ് മങ്കി - 8 ശതമാനം, ഗോഡ് ഫാദർ ലെജൻഡറി - 7.2 ശതമാനം, ഗോഡ് ഫാദർ പ്രീമിയം - 6.5 ശതമാനം, ഗോഡ് ഫാദർ സൂപ്പർ 8 ശതമാനം, ബീ യങ്ങ് - 7.2 ശതമാനം, ബ്രോക്കോഡ് - 15 ശതമാനം, സിമ്പ സ്ട്രോങ്ങ് - 5.5 ശതമാനം,സിമ്പ സ്റ്റൗട്ട് - 7 ശതമാനം, ബട്ട് വൈസർ - 5 ശതമാനം.

Content Highlights: Sale Arishtam with Added More Alcohol Neyyattinkara Under a Ayurveda Pharmacy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us