
തിരുവനന്തപുരം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെ നീക്കണമെന്ന് കായിക വകുപ്പ്. സുധീര്‍ എസ്എസിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് കായിക വകുപ്പിന്റെ ഉത്തരവ്. വിശദീകരണം തേടണമെന്നും നിര്‍ദേശമുണ്ട്. പ്രത്യേക കമ്മിറ്റി സുധീറിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനാണ് കായിക വകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാരിനെതിരെ കുട്ടികളെ ഇറക്കി സമരം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
Content Highlights: Sports ministry decided to remove the president of Thiruvananthapuram sports council