വാലൻ്റൈനെ വിളിച്ചുവരുത്തി കൊന്നു, പിന്നിൽ മുൻ വൈരാഗ്യം; വിദ്യാര്‍ത്ഥിയുടെ മരണത്തിൽ സിസിടിവി ദൃശ്യം പുറത്ത്

സംഭവത്തിൽ ലോമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

dot image

തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയതിന് പിന്നിൽ മുൻ വൈരാ​ഗ്യം. മിസോറം സ്വദേശിയായ വാലന്റയിൻ വി എൽ ആണ് കൊല്ലപ്പെട്ടത്. വാലൻ്റൈനും സഹപാഠി ലോമയും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തിൽ വാലൻ്റൈനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും രാജധാനി കോളേജിലെ വിദ്യാർത്ഥികളാണ്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിക്ക് കോളെജിന് സമീപമുള്ള നഗരൂർ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. വാലൻ്റൈനെ ബി-ടെക് സിവിൽ എഞ്ചിനീയറിംഗ് 3-ാംവർഷ വിദ്യാർത്ഥിയായ ലോമ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലോമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രതി ലോമയും മിസോറാം സ്വദേശിയാണ്. കോളേജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പരിക്കേറ്റ വാലന്റീനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Content Highlights: Former Revalry Behind Student Stabbed to Death in Nagaroor

dot image
To advertise here,contact us
dot image