
പാലക്കാട്: അട്ടപ്പാടി അരളികോണത്തില്‍ അമ്മയെ മകന്‍ തലക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് കൊണ്ടു തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. മകന്‍ രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
Content Highlights: mother was beaten to death in Attappadi son arrested