
കൊല്ലം: കുണ്ടറയിൽ റെയിൽവെ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടുവന്നിട്ട സംഭവത്തിൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന പ്രതികളുടെ വാദം പൊലീസ് തള്ളി. പ്രതികൾ അട്ടിമറിക്കണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടുവന്ന് ഇട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ വീണ്ടും പോസ്റ്റ് കണ്ടെത്തി. ഇതോടെ അട്ടിമറി സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ കണ്ടെത്തിയവര്‍ തന്നെയാണ് പ്രതികളെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷും അരുണും പിടിയിലാകുന്നത്.
content highlights- Police say the telephone post was placed on the railway tracks not under the influence of alcohol, but with the intention of being sabotaged.