
തലശ്ശേരി: രാജ്യത്തെ ഏറ്റവും വിപുലമായ മെഗാ കോൺക്ലേവിന് തയ്യാറെടുക്കുകയാണ് റിപ്പോർട്ടർ ടിവി. കോൺക്ലേവിൻ്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. വികസനം, ജനാധിപത്യം, അധികാര വികേന്ദ്രീകരണം എന്ന കാഴ്ചപ്പാടിലാണ് റിപ്പോർട്ടർ മെഗാ കോൺക്ലേവ് ഏപ്രിൽ രണ്ടാം വാരമാണ് കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കുന്നത്.
കേരത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു മാധ്യമ സ്ഥാപനവും നടത്താത്ത മെഗാ കോൺക്ലേവിന് ഒരുങ്ങി റിപ്പോർട്ടർ ടിവി. ഗ്രാമ പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെയുള്ള മുഴുവൻ ജനപ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് റിപ്പോർട്ടർ ഒരു മഹാ ഉദ്യമത്തിന് തയ്യാറെടുക്കുന്നത്. റിപ്പോർട്ടർ കോൺക്ലേവിൻ്റെ പ്രഖ്യാപനവും ലോഗോ പ്രകാശവും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ തലശ്ശേരിയിൽ നിർവഹിച്ചു. വാർത്തകളിലൂടെ ജനങ്ങളുടെ വിശ്വാസ്യത നേടിയ റിപ്പോർട്ടർ ടിവി നേതൃത്വം നൽകുന്ന മെഗാ കോൺക്ലേവും ജനങ്ങൾ ഏറ്റെടുക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ ആശംസിച്ചു.
അധികാരം ജനങ്ങളിലേക്ക് കൈമാറിയ കേരളത്തിൻ്റെ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രധാന്യം നൽകിയാണ് കോൺക്ലേവ് വിഭാവനം ചെയ്യുന്നതെന്ന് റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ പ്രഖ്യാപിച്ചു. റിപ്പോർട്ടർ ടിവി കൺസൾട്ടിംഗ് എഡിറ്റർ ഡോ.അരുൺ കുമാറും മെഗാ കോൺക്ലേവിൻ്റെ പ്രഖ്യാപന വേദിയിൽ ആശംസ അറിയിച്ചു.
Content Highlights: Reporter Mega Conclave logo released