വിദ്യാഭ്യാസ മേഖലയിലെ മികവിന് പുരസ്കാരം; റിപ്പോർട്ടർ ടിവിയുടെ ലീഡർഷിപ്പ് അവാർഡ് 2025 വിതരണം ചെയ്തു

കണ്ണൂർ തലശ്ശേരി പൊന്ന്യത്തങ്കത്തിൻ്റെ വേദിയിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് അവാർഡുകൾ വിതരണം ചെയ്തത്

dot image

കണ്ണൂർ: വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ നേടിയ സ്ഥാപനങ്ങൾക്ക് റിപ്പോർട്ടർ ടിവി നൽകുന്ന ലീഡർഷിപ്പ് അവാർഡ് 2025 വിതരണം ചെയ്തു. ഫ്യൂച്ചർ പ്ലസ് അക്കാദമി, ലേൺ ഡെക്ക് എഡ്യൂക്കേഷൻ, ഐപിഎ, ദ ബെസ്റ്റ് അക്കാദമി എന്നിവർക്കാണ് അവാർഡുകൾ നൽകിയത്. കണ്ണൂർ തലശ്ശേരി പൊന്ന്യത്തങ്കത്തിൻ്റെ വേദിയിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് അവാർഡുകൾ വിതരണം ചെയ്തത്.

ലോകത്തിന്റെ ഏത് കോണിൽ നിന്നും മികച്ച വിദ്യാഭ്യാസം വിദൂര പഠനത്തിലൂടെ സാധ്യമാക്കാൻ മലയാളിയകളെ സഹായിച്ച ഫ്യൂച്ചർ പ്ലസ് അക്കാദമിയെ റിപ്പോർട്ടർ ടിവി ആദരിച്ചു. സിഒഒ നകാശ് മുഹമ്മദ്, സിഇഒ പ്രശോഭ് എന്നിവരാണ് സ്പീക്കറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയത്. മികച്ച അക്കൗണ്ടന്റ്മാരെ വാർത്തെടുക്കുന്ന ശ്രദ്ധേയമായ സ്ഥാപനമായ ഐപിഎ അക്കൗണ്ടിംഗിനേയും അവാർഡ് നൽകി ആദരിച്ചു. ഐപിഎ സ്ഥാപകനും സിഇഒയുമായ ജി രാമകൃഷ്ണന് സ്പീക്കർ എ എൻ ഷംസീർ അവാർഡ് നൽകി. മലബാറിൽ 5000 ത്തിലധികം ആളുകൾക്ക് സർക്കാർ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ദി ബെസ്റ്റ് അക്കാദമിക്കും റിപ്പോർട്ടർ ടിവി സ്നേഹാദരം നൽകി. അക്കാഡമിക് ഹെഡ് കെ സന്ദീപാണ് അവാർഡ് ഏറ്റുവാങ്ങിയത്.

പഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ പരിശീലിപ്പിച്ച് സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നും നിരവധി സ്ത്രീകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കിയും മലബാറിൽ ശ്രദ്ധനേടിയ ലേൺ ഡെക്ക് എഡ്യൂക്കേഷനും അവാർഡ്. സ്ഥാപകയും സി ഇ ഒയുമായ ഫാത്തിമ സിറാജാണ് ലേൺ ഡെക്ക് എഡ്യൂക്കേഷന് വേണ്ടി അവാർഡ് സ്വീകരിച്ചത്. റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, കൺസൾട്ടിംഗ് എഡിറ്റർ ഡോ അരുൺകുമാർ എന്നിവരും ലീഡർഷിപ്പ് അവാർഡ് 2025ൻ്റെ വിതരണ വേദിയിൽ സന്നിഹിതരായിരുന്നു. ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻ്റും ചേർന്ന് ഒരുക്കിയ ആട്ടക്കലാശം സംഗീത വിരുന്നും വേദിയിൽ അരങ്ങേറി.

content highlights- Reporter TV's Leadership Awards 2025 for institutions that have achieved recognition in the education sector were presented

dot image
To advertise here,contact us
dot image