നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ച് വി പി സുഹറ; മന്ത്രിമാരെ സന്ദർശിക്കും

വി പി സുഹറെ കസറ്റഡിയിൽ നിന്ന് വിട്ടയച്ചു

dot image

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സാമൂഹ്യ പ്രവര്‍ത്തക വി പി സുഹറയെ വിട്ടയച്ചു. ജന്തര്‍ മന്ദിറില്‍ അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധം തുടര്‍ന്നതിനായിരുന്നു സുഹറയെ കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം താല്‍ക്കാലികമായി നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്ന് സുഹറ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്ര നിയമ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിത മന്ത്രി എന്നിവരെ കാണുമെന്നും സുഹറ വ്യക്തമാക്കി. വടകര എംപി പ്രിയങ്ക ഗാന്ധിയെ കാണാനും ശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും സുഹറ പറഞ്ഞു.

മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, പിന്തുടര്‍ച്ചാവകാശത്തില്‍ ലിംഗനീതി ഉറപ്പാക്കുക, മാതാപിതാക്കള്‍ മരണപ്പെട്ട അനാഥ പേരമക്കള്‍ക്കും പിന്തുടര്‍ച്ചാവകാശം അനുവദനീയമാക്കുക, സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ വില്‍പത്രം എഴുതി വെക്കാനുള്ള അവകാശംമുസ്‌ലിങ്ങൾക്ക് ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി പി സുഹറ നിരാഹാരമിരുന്നത്.

Content Highlights: V P Suhara temporarily stopped hunger strike

dot image
To advertise here,contact us
dot image