
തിരുവനന്തപുരം: കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ കാസർകോട് ജില്ലിയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ ഇവിടെ തിരഞ്ഞെടുപ്പില്ല.
തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുൻസിപ്പിലാറ്റി വാർഡുകൾ. 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെയാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ തുടങ്ങിയ വാർഡുകളിലാണ് തിരുവനന്തപുരം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 28ന് പ്രസിദ്ധീകരിച്ചിരുന്നു. 28530 പുരുഷന്മാരും 32087 സ്ത്രീകളു അടക്കം 60617 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടര്‍പട്ടിക ലഭ്യമാണ്.
28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ല
കൊല്ലം ജില്ല
പത്തനംതിട്ട ജില്ല
ആലപ്പുഴ ജില്ല
കോട്ടയം ജില്ല
എറണാകുളം ജില്ല
തൃശൂർ ജില്ല
പാലക്കാട് ജില്ല
മലപ്പുറം ജില്ല
കോഴിക്കോട് ജില്ല
കണ്ണൂർ ജില്ല
കാസർകോട് ജില്ല
Content Highlights: By-elections heat up in 13 districts of Kerala Voting has started for 28 wards