
തിരുവനന്തപുരം: മൂന്നിടങ്ങളിലായി കൊലപാതകം നടത്തിയ അഫാന്‍ ആസൂത്രിതമായാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയതായി ഡി കെ മുരളി എംഎല്‍എ. സാമ്പത്തിക ബാധ്യത മൂലം കൊന്നെന്നാണ് മൊഴിയെന്നും എംഎല്‍എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നും മുരളി പറഞ്ഞു. ഉമ്മയും അനുജനും മരിക്കണമെന്ന് ഉറപ്പിച്ചിരുന്നുവെന്നും എംഎല്‍എ പറയുന്നു.
'രാവിലെ പതിനൊന്നരയോടെ ഉമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. പിന്നീട് വെഞ്ഞാറമൂട് പോയി ഹാമര്‍ വാങ്ങി വന്ന് കൃത്യം നടത്തി. ആദ്യം കൊല നടത്തിയത് വെഞ്ഞാറമൂട്. ആദ്യം കൊന്നത് ഉമ്മയെ. പിന്നീട് പാങ്ങോട് (മുത്തശ്ശി) പോയി കൊലപാതകം നടത്തി. പിന്നീടാണ് വാപ്പയുടെ സഹോദരനെയും ഭാര്യയെയും കൊന്നത്. അതിന് ശേഷം തിരിച്ച് വന്നാണ് അനുജനെയും പെണ്‍സുഹൃത്തിനെയും കൊന്നത്', എംഎല്‍എ പറഞ്ഞു.
പെണ്‍കുട്ടിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ ഉമ്മയുടെ മാല കവര്‍ന്നുവെന്നും മൊഴിയുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ ഇതുവരെ പൊലീസ് നിഗമനത്തിലെത്തിയിട്ടില്ല. പാങ്ങോട് താമസിക്കുന്ന പിതാവിന്റെ ഉമ്മ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ആരെയും ആശ്രയിക്കാതെ കഴിയുകയായിരുന്നു. രാത്രി കുട്ടൂകിടക്കാന്‍ ബന്ധുവായ പെണ്‍കുട്ടി വരും. ഇന്ന് ആ കുട്ടി എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പ്രത്യക്ഷത്തില്‍ ഇയാള്‍ ഡ്രഗ് അഡിക്ടാണോയെന്ന് അറിയില്ല. ഇയാള്‍ അന്തര്‍മുഖനായിരുന്നു. ഇടക്കാലത്ത് വിദേശത്ത് പോയിരുന്നു', എംഎല്‍എ വ്യക്തമാക്കി.
Content Highlights: MLA reaction about Venjaramood murder case