ട്രെയിൻ ടാപ്പുകൾ വീക്ക്നെസ്സാ! ഒരു ശൗചാലയത്തിൽ നിന്നും മറ്റൊന്നിലേക്ക് മോഷണയാത്ര; പ്രതി പിടിയിൽ

ട്രെയിൻ ടാപ്പുകൾ മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശി ഗാന്ധിയാണ് പിടിയിലായത്

dot image

പാലക്കാട് : ട്രെയിനുകളിലെ ശൗചാലയത്തിൽ നിന്നും പൈപ്പുകൾ മോഷ്ടിക്കുന്നയാളെ റെയിൽവേ സുരക്ഷാസേന അറസ്റ്റ് ചെയ്തു. തമിഴ്നാട് പോത്തന്നൂർ മേട്ടൂർ തോട്ടംകുറിച്ചി ​ഗാന്ധിന​ഗർ സ്വദേശി ​ഗാന്ധിയാണ് (50) പിടിയിലായത്. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ തീവണ്ടിയിലെ രണ്ട് കോച്ചുകളിലെ ശൗചാലയത്തിൽ നിന്നും ടാപ്പുകൾ തുട‍ർച്ചയായി നഷ്ടമായിരുന്നു. ഇതിനെതുടർന്ന് റെയിൽവേ എൻഞ്ചിനീയറിം​ഗ് വിഭാ​ഗം റെയിൽവേ സുരക്ഷാസേനയ്ക്ക് പരാതി നൽകുകയായിരുന്നു.

ഇതിന്റെ ഭാ​ഗമായി പരിശോധന കർശനമാക്കിയപ്പോഴാണ് പ്രതി കുടുങ്ങിയത്. ഒരു ശൗചാലയത്തിൽ നിന്ന് മറ്റൊരു ശൗചാലയത്തിലേക്ക്‌ ഒരാൾ കയറിയിറങ്ങിയത് സംശയത്തോടെ വീക്ഷിച്ച ഉദ്യോ​ഗസ്ഥർ പ്രതിയെ കൈയ്യോടെ പിടികൂടി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും എട്ട് ടാപ്പുകൾ സുരക്ഷാസേന കണ്ടെത്തി. ആറ് ടാപ്പുകൾ വീതം പ്രതിദിനം മോഷ്ടിക്കുന്ന പ്രതി ഇവ ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി ഗാന്ധിയെ റിമാൻഡ് ചെയ്തു.

content highlights : Stealing from one train toilet to another; Accused in custody

dot image
To advertise here,contact us
dot image