പശുവിനെ വിറ്റ കാശുമായി കാലിത്തീറ്റ വാങ്ങാൻ പോയയാളെ കത്തിക്കാണിച്ച് 25,500 രൂപ തട്ടിയ പ്രതി പിടിയിൽ

പീതാംബരന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ തട്ടിയെടുക്കുകയായിരുന്നു

dot image

തൃശൂർ : ചാലക്കുടി പോട്ടയിൽ കാറുടമയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ. നിർത്തിയിട്ട കാറിൽ നിന്നും ഉടമയെ ഭീഷണിപ്പെടുത്തി 25,500 രൂപയാണ് തട്ടിയെടുത്തത്. പൊലീസിന്റെ നിർണായക ഇടപെടലിലൂടെ മണിക്കൂറുകൾക്കകം പ്രതി പിടിയിലായി. തോട്ടപ്പറമ്പൻ സ്വദേശി ബൈജു(49)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

പോട്ട സ്വദേശി പീതാംബരൻ പശുവിനെ വിറ്റു കിട്ടിയ പണവുമായി ദേശീയപാതയിലൂടെ കാറിൽ പോവുകയായിരുന്നു. മേൽപ്പാലത്തിനടുത്തെത്തിയപ്പോൾ കാലിത്തീറ്റ വാങ്ങാൻ കാർ നിർത്തിയ സമയത്തായിരുന്നു പ്രതി അതിക്രമം കാണിച്ചത്. ബൈജു കാറിനുള്ളിൽക്കയറി പീതാംബരന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പീതാംബരൻ പൊലീസിൽ പരാതി നൽകുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി ബൈജു സമാനകേസുകളിൽ പ്രതിയാണ്.

Content highlights : The suspect who threatened the car owner with a knife and extorted money was arrested

dot image
To advertise here,contact us
dot image