വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി എലിവിഷം കഴിച്ചെന്ന് മൊഴി; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

ആറ് പേരെ വെട്ടിയതിന് ശേഷമാണ് താന്‍ വരുന്നതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം എലി വിഷം കഴിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ തന്നെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.

ആറ് പേരെ വെട്ടിയതിന് ശേഷമാണ് താന്‍ വരുന്നതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേര്‍ മരിച്ചെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരും ഉടന്‍ മരിക്കുമെന്നും പ്രതി പറഞ്ഞു. ഭാവവ്യത്യസമൊന്നുമില്ലാതെയാണ് അഫാന്‍ കൊലപാതകത്തെ പറ്റി വിശദീകരിച്ചതെന്ന് പൊലീസ് പറയുന്നു. പിന്നീട് ആറ് പേരുടെയും വിവരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു.

പാങ്ങോട് മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തുന്നത്. അവിടെ വെച്ച് ഉമ്മയെയും സഹോദരനെയും കാമുകയെയും വെട്ടുകയായിരുന്നു. മൂന്നുപേരും മരിച്ചെന്ന ഉറപ്പില്‍ പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് വീടുവിട്ടിറങ്ങിയത്. ചൂള്ളാളത്തെ വീട്ടിലെത്തിയാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. നിലവില്‍ പ്രതിയുടെ മാതാവ് മാത്രമാണ് രക്ഷപ്പെട്ടത്. മാതാവ് ഷെമീന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.

ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്.

Content Highlights: Venjaramoodu death accused admitted to Hospital

dot image
To advertise here,contact us
dot image