
കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വന്യമൃഗങ്ങൾക്ക് ജാതി ബോധമുണ്ടോ, ആന നായരുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. മൃഗങ്ങൾക്ക് ജാതിയും മതവുമൊന്നുമില്ല, ആരെ കണ്ടാലും ചവിട്ടും. ഇപ്പോൾ ഇവിടെ ആന ആരെയെങ്കിലും ചവിട്ടിയാൽ, അത് പിണറായി വിജയൻ്റെ ആനയാണെന്ന് പറയും. ഭാഗ്യത്തിന് കൊയിലാണ്ടിയിൽ മൂന്ന് പേരെ കൊന്ന ആനകൾ പിണറായിയുടെ ആനയല്ലെന്ന് പറഞ്ഞു, അതിൽ നന്ദിയുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ കോഴിക്കോട് സിപിഐഎം നടത്തിയ ആദായ നികുതി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.
'ആനയ്ക്ക് നാട്ടിലായാലും കാട്ടിലായാലും ബുദ്ധിയില്ല, ആന കാട്ടിൽ നിന്ന് ഇറങ്ങി ആളെ ചവിട്ടിക്കൊന്നോട്ടെ എന്നതല്ല കേരള സർക്കാരിന്റെ നിലപാട്. ഇത് ചർച്ച ചെയ്യണം. വേണ്ട നിയമം ഉണ്ടാക്കേണ്ടത് കേന്ദ്ര സർക്കാരാണ്. കാട്ടിൽ പിണറായിയുടെ നിയമമല്ല നരേന്ദ്ര മോദിയുടെ നിയമമാണെന്നും അത് നിങ്ങൾ ആദ്യം മനസിലാക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു. അവർ പറഞ്ഞു ഇത് എല്ലാം പിണറായിയുടെ നിയമമാണെന്ന്, പിണറായിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒരുമിക്കണം, അതിൽ രാഷ്ട്രീയം കാണരുത്', എന്നും എ വിജയരാഘവൻ വ്യക്തമാക്കി.
Conent Highlights: A Vijayaraghavan Said Elephant is Not A Nair, No Cast and Religion in Forest