
കോട്ടയം: പഞ്ചായത്ത് മെമ്പറെ വെട്ടി പരിക്കേല്‍പ്പിച്ചു. ലീഗല്‍ സര്‍വീസിന്റെ അദാലത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് മെമ്പര്‍ അജിത് ജോര്‍ജിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. മീനച്ചില്‍ ലീഗല്‍ സര്‍വീസ്സ് അതോറിറ്റിയുടെ അദാലത്തില്‍ പങ്കെടുക്കാനായിരുന്നു അജിത് ജോര്‍ജ് എത്തിയത്.
മൂന്നിലവ് പന്ത്രണ്ടാം വാര്‍ഡ് മെമ്പറാണ് അജിത് ജോര്‍ജ്. മെമ്പറെ കാണാന്‍ പരാതിയുമായി എത്തിയ ജോണ്‍സന്‍ പാറക്കന്‍ വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കെല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ അജിത്തിനെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Complainant attacked Panchayath member in Kottayam