
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട ഫര്‍സാനയുടെ മൃതദേഹം കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ എത്തിച്ചു. മയ്യത്ത് നമസ്കാരം തുടങ്ങി. ശേഷം ഖബർസ്ഥാനിൽ സംസ്കരിക്കും. കൊല്ലപ്പെട്ട മറ്റ് നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായി.
നാല് പേരുടെയും സംസ്‌കാരം പാങ്ങോട് ജുമാമസ്ജിദില്‍ വെച്ച് നടക്കും. അതിക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു.
പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. അല്‍പസമയത്തിനകം ഫോറന്‍സിക് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് വിവരം കൈമാറും.
Content Highlights: postmortem over Venjaramood murder case