
കണ്ണൂർ : കണ്ണൂരിൽ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് സിപിഐഎം നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ജയരാജന് പുറമെ പത്ത് ജില്ലാ നേതാക്കളെയും പ്രതി ചേർത്തു. പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സവും ശല്യവും സൃഷ്ടിച്ചു, പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല എന്നുമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
contenthighlights : 'public nuisance'; Police case against ten thousand CPIM leaders including MV Jayarajan