
തിരുവനന്തപുരം:തിരുനാവായ പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാര്‍ഡില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് എസ്ഡിപിഐ കുതിപ്പ്. സിറ്റിങ് സീറ്റായ എടക്കുളം ഈസ്റ്റ് വാര്‍ഡ് നഷ്ടപ്പെടുക മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പോയെന്നുമാണ് എല്‍ഡിഎഫിനെ ഞെട്ടിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച കോണ്‍ഗ്രസിന്റെ അബ്ദുള്‍ ജബ്ബാറാണ് വിജയിച്ചത്. 260 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ വിജയം.
രണ്ടാം സ്ഥാനത്തെത്തിയ എസ്ഡിപിഐയുടെ മുഹമ്മദ് ശരീഫ് 435 വോട്ടുകളാണ് നേടിയത്. എല്‍ഡിഎഫിന്റെ മുഹമ്മദ് റഫീഖ് മൂന്നാം സ്ഥാനത്താണ്. 192 വോട്ടുകളാണ് നേടിയത്.
2020ല്‍ സിപിഐഎം സ്വതന്ത്രനായ ജവാദാണ് വാര്‍ഡില്‍ വിജയിച്ചത്.504 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ട് വോട്ടിനായിരുന്നു വിജയം. അന്ന് കോണ്‍ഗ്രസിന്റെ ഹമീദ് 502 വോട്ട് നേടി. മൂന്നാം സ്ഥാനത്തെത്തിയ എസ്ഡിപി ഐയുടെ മുഹമ്മദ് ഷെരീഫ് 304 വോട്ടുകള്‍ നേടിയിരുന്നു. അന്ന് നേടിയ വോട്ടിനോട് 131 വോട്ടുകള്‍ നേടിയാണ് എസ്ഡിപിഐ രണ്ടാം സ്ഥാനം നേടിയത്.
പഞ്ചായത്തംഗമായിരുന്ന ജവാദ് വിദേശത്തായതിനെ തുടര്‍ന്ന് അയോഗ്യനായതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ രണ്ട് വോട്ടിന് വാര്‍ഡ് നഷ്ടപ്പെട്ട യുഡിഎഫിന് ഇത്തവണത്തെ വിജയം വലിയ സന്തോഷം നല്‍കുന്നതാണ്.
Content Highlights: SDPI overtook LDF to the third position at Thirunavaya