സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി

അതേ സമയം, എസ്എംഎ രോഗിക്ക് കേന്ദ്രം മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു

dot image

ന്യൂഡൽഹി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കുന്നതില്‍ കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി.

വില കുറക്കുന്നതിൻ്റെ ഭാഗമായി മരുന്ന് നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദ്ദേശം നൽകി. മരുന്നുവിലയ്ക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം, എസ്എംഎ രോഗിക്ക് കേന്ദ്രം മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തു.

Content highlights- The Supreme Court has suggested that the price of drugs for spinal muscular atrophy should be reduced

dot image
To advertise here,contact us
dot image