
മലപ്പുറം: പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊന്നാനി നരിപ്പറമ്പ് അതളൂർ സ്വദേശി ഇസ്മായിൽ (34) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അതളൂർ സ്വദേശികളായ ശരീഫ്, സമദ്, എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്മായിലിൻ്റെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlight: Youth died after car and bike collided in Malappuram