മലപ്പുറത്ത് 544 ഗ്രാം എംഡിഎംഎ പിടികൂടി

ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് നിഗമനം

dot image

മലപ്പുറം: മലപ്പുറത്ത് 544 ഗ്രാം എംഡിഎംഎ പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഎയുമായി അറസ്റ്റിലായത്.

പ്രതിയുടെ വീടിൻ്റെ പരിസരത്ത് നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം.

Content highlights- 544 grams of MDMA seized in Malappuram

dot image
To advertise here,contact us
dot image