
പാലക്കാട് : കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വൈറസ് പോലെ പടർന്നു പിടിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ റിപ്പോർട്ടറിനോട്. വിദ്യാർത്ഥികൾ സന്തോഷത്തിലും സങ്കടത്തിലും ലഹരിയെ കൂട്ടുപിടിക്കുകയാണ്. പൊലീസും എക്സൈസും മാത്രം വിചാരിച്ചത് കൊണ്ട് ലഹരിയെ തടുക്കാൻ കഴിയില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹം ഒന്നായി നിന്ന് ലഹരിക്കെതിരെ പോരാടണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
രക്ഷിതാക്കളും മക്കളും തമ്മിൽ അകൽച്ചയുണ്ടാകുന്നുണ്ടെന്നും പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി. മക്കളോട് തുറന്നു സംസാരിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. ലഹരി ഉപയോഗത്തിന്റെ വ്യാപനം തടുക്കാൻ രാഷ്ട്രീയ നേതാക്കൾ ഗൗരവത്തോടെ പരിശ്രമിക്കണമെന്നും പ്രശാന്ത് ശിവൻ പ്രതികരിച്ചു.
content highlights : Drug abuse is spreading like a virus, society must fight as one, Prashant Sivan