മദ്യലഹരിയിൽ 15 വർഷം മുമ്പ് സഹോദരിയെ കളിയാക്കിയത് ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ കൊലപ്പെടുത്തി യുവാവ്

വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

dot image

തൃശൂർ: തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി ക്രിമിനൽ കേസ് പ്രതി. പൊന്നൂക്കര സ്വദേശി സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു ( 38) ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

15 വർഷം മുമ്പ് കൊല്ലപ്പെട്ട സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. ഇത് മദ്യ ലഹരിയിൽ സുധീഷിന് ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും തമ്മിൽ തർക്കമായി. ഈ സമയത്താണ് സുധീഷിൻ്റെ തല ഭിത്തിയിടിപ്പിച്ച് വിഷ്ണു പരുക്കേൽപിച്ചത്. പിന്നാലെ സുധീഷിൻ്റെ മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരുക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസം. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിലായിരുന്നു കൊലപാതകം. പൊലീസിനെ വിളിച്ചറിയിച്ചതും സുകുമാരനാണ്.

Content highlights- A young man, drunk, remembered teasing his sister 15 years ago and killed his brother who came to question him.

dot image
To advertise here,contact us
dot image