
തിരുവനന്തപുരം: വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി ഉയർത്തിയ ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയെ തിരിച്ചറിഞ്ഞു. ഭീഷണി സന്ദേശം എത്തിയത് തെലങ്കാന സ്വദേശി നുറ്റേറ്റി രാംബാബുവിൻറെ അക്കൗണ്ടിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് രണ്ടുദിവസത്തിനകം തമ്പാനൂർ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചു.
നച്ചരത്ത് നിന്നാണ് അന്വേഷണ സംഘം നുറ്റേറ്റി രാംബാബുവിനെ കണ്ടെത്തിയത്. ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മൊബൈൽ, ലാപ്ടോപ്പ്, വൈഫൈ ഡോങ്കിൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇയാൾ തന്നെയാണ് സന്ദേശം അയച്ചതെന്ന് പൊലീസിന് സംശയമുണ്ട്. രാം ബാബു ഇന്ന് ഹാജരാകുമെന്നാണ് സൂചന.
പ്രതിക്കായി തെലങ്കാനയിലേക്ക് തിരിച്ച അന്വേഷണസംഘം മടങ്ങിയെത്തി. ഫെബ്രുവരി 12നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി.
Content Highlights: Police Found FB Account who Bomb Threat in Railway Station and Airport Thiruvananthapuram