പാങ്ങോട് കോണ്‍ഗ്രസ് വാര്‍ഡില്‍ എസ്ഡിപിഐ വിജയിച്ചത് ഗൗരവമുള്ള വിഷയം; രാഹുല്‍ മാങ്കൂട്ടത്തില്‍

'തരൂരിനെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നപ്പോഴാണ് പ്രതികരിച്ചത്.'

dot image

പാലക്കാട്: തിരുവനന്തപുരത്തെ പാങ്ങോട് കോണ്‍ഗ്രസ് വാര്‍ഡില്‍ എസ്ഡിപിഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി വിഷയം പരിശോധിക്കണം. മതേതര ചേരിയില്‍ ഇല്ലാത്ത ഒരു പാര്‍ട്ടി ജയിക്കുന്നത് ഗൗരവമുള്ള വിഷയം തന്നെയാണ്. അതിനെ പാലക്കാട് തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാന്‍ സിപിഐഎം ശ്രമിക്കേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാലക്കാട് ജനത ഒന്നാകെയാണ് തന്നെ വിജയിപ്പിച്ചത്. തന്റെ വിജയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എസ്ഡിപിഐയുമായി ചേര്‍ന്ന് പ്രകടനം നടത്തിയിട്ടില്ല. എസ്ഡിപിഐ പ്രകടനം നടത്തിയത് ക്രമസമാധാന പ്രശ്‌നമാണെങ്കില്‍ അത് തടയേണ്ടത് പൊലീസ് ആണ. എസ്ഡിപിഐയെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസിന് ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ശശി തരൂര്‍ നല്‍കിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് കേട്ടിട്ടില്ല. തരൂരിനെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നപ്പോഴാണ് പ്രതികരിച്ചത്. ശശി തരൂര്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം ചേരും, മറ്റ് ഓപ്ഷനുകള്‍ ഉണ്ട് എന്ന പറഞ്ഞതായുള്ള തെറ്റായ വാര്‍ത്തകള്‍ക്കെതിരെയാണ് ഇന്നലെ പ്രതികരിച്ചത്. പോഡ് കാസ്റ്റ് കേട്ടതിനു ശേഷം വിഷയത്തില്‍ പ്രതികരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി എത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. അതിനെ പോസിറ്റീവായി കാണുന്നു. ആരും സിപിഐഎം നേതാക്കളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. അടുത്ത ഭരണം കോണ്‍ഗ്രസിന് ലഭിക്കും എന്നതിന്റെ ശുഭസൂചനയായി മാത്രമാണ് ഇത്തരം ചര്‍ച്ചകളില്‍ കാണുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights: SDPI's win in Congress ward is a serious matter; Rahul Mankoottathil

dot image
To advertise here,contact us
dot image