
തിരുവനന്തപുരം: എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ ശിവജി എംഡിഎംഎയുമായി പിടിയില്‍. പൂവാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.
Content Highlights- Son of nda vice chairman vishnupuram chandrasekharan caught with mdma in poovar