
ചെന്നൈ: തമിഴക വെട്രികഴകത്തിൻ്റെ വാർഷിക സമ്മേളനം മഹാബലിപുരത്ത് പുരോഗമിക്കുകയാണ്. സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമെതിരെ ഗെറ്റൌട്ട് മൂവ്മെന്റുമായി ടിവികെ അധ്യക്ഷ നടൻ വിജയ്. സമ്മേളനത്തിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പങ്കെടുത്തു. യോഗത്തിൽ രണ്ടായിരത്തോളം ഭാരവാഹികളാണ് എത്തിചേർന്നത്. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് സമ്മേളനം പ്രധാന അജൻഡയായി കണക്കാക്കിയാണ് സമ്മേളനം.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് ലക്ഷ്യമെന്ന് മുന്‍പും വിജയ് പറഞ്ഞിരുന്നു. ഈ ലക്ഷ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും വിജയ് തന്റെ അണികളോട് ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1967നെയും എഐഡിഎംകെ ആദ്യമായി അധികാരത്തില്‍ വന്ന 1977നെയും ഓര്‍മിപ്പിച്ച് സമാനമായ ഒരു തുടക്കം അടുത്ത വര്‍ഷം ടിവികെയ്ക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content highlights- Vijay gives a get out to Modi and Stalin, Tamilaka Vetri Kazhakathi annual conference in progress