
മലപ്പുറം: മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തു. കസേര കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ജഡത്തിൽ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
എടക്കര മൂത്തേടത്ത് ഭീതി പരത്തിയ കസേര കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ഖാദർ എന്നയാളുടെ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് ആന ചരിഞ്ഞത്. ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ആന ഈ അടുത്തായി വളരെ ക്ഷീണിതനായിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.
കസേരയുടെ ആകൃതിയിലുള്ള കൊമ്പുള്ളതുകൊണ്ടാണ് ആനയ്ക്ക് കസേര കൊമ്പൻ എന്ന പേര് വീണത്.
നാട്ടിലിറങ്ങി ഭീതി പരത്തിയിരുന്ന കൊമ്പനെ കാട്ടിലേയ്ക്ക് തുരത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
Content Highlights- A bullet was found in the body of Komban who was lying on the hill