
പാലക്കാട്: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Content Highlights: A Fifty Seven Year Old Man Died After Exercising in a Gyms in Palakkad